പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പനവൂര്‍ നെടുമ്ബ കിഴക്കുംകര പുത്തൻ വീട്ടില്‍ പ്രശാന്ത് (25) പാലോട് പൊലീസിന്റെ പിടിയിലായി.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതിനിടെയാണ് പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാള്‍ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഇത്തരത്തില്‍ ഇയാള്‍ പല പെണ്‍കുട്ടികളെയും വലയിലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
പൊലീസില്‍ നിന്നു രക്ഷപ്പെടാൻ പ്രശാന്ത് മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല.
ഇയാളുടെ പഴയകാല ബന്ധങ്ങള്‍ അന്വേഷിച്ച് വിവിധ സ്ഥലങ്ങളില്‍ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളം പതാളം എന്ന സ്ഥലത്ത് ഒളിവില്‍ കഴിയവേ തന്ത്രപൂര്‍വ്വമാണ് പിടികൂടിയത്.
ഇൻസ്പെക്ടര്‍ പി.ഷാജിമോന്റെ നേതൃത്വത്തില്‍ എസ്.ഐ. നിസ്സാറുദ്ദീൻ, എ.എസ്.ഐ അല്‍ അമാൻ, സി.പി.ഒ മാരായ സുജുകുമാര്‍, പ്രണവ്, എസ്.സി.പി.ഒ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.