കടയിൽ കടപറ്റിയ പണം ചോദിച്ചതിന് കടകത്തിച്ചയാൾ പിടിയിൽ.
മടത്തറ ശിവൻമുക്ക് വട്ടവിളവീട്ടിൽ വാസുദേവനാണ് പിടിയിലായത്.
കഴിഞ്ഞ നാലാം തിയതി പതിനൊന്നരമണിയോടെയാണ് കടകത്തുന്നത് കണ്ട ലോറിഡ്രൈവർ കട ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുന്നത്.
തുടർന്ന് ഫയർഫോഴ്സെത്തി തീ അണച്ചു
സംശയം ഉളളവരെ കേന്ദ്രീകരിച്ചും സിസീടീവി ദൃശ്യങ്ങൾ പരിശോധന നടത്തിയുമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
വാസുദേവൻ മടത്തറ ശിവൻമുക്കിലെ GG storil നിന്നും കഴിഞ്ഞ വർഷം സാധനം വാങ്ങിയ വകയിൽ 2860രൂപ കൊടുക്കാനുണ്ട്.
കട ഉടമ പ്രഫുല്ലചന്ദ്രൻ നായർ കഴിഞ്ഞ ദിവസം ഇയ്യാളോട് പണം അവശ്യപെട്ടു തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കം ആകുകയും കാട്ടിതരാം എന്ന് പറഞ്ഞ് പോകുകയും ചെയ്തു.
തുടർന്നാണ് ഇയ്യാൾ കടകത്തിക്കുന്നത്.
പ്രദേശത്തുളള സിസീടീവി പരിശോധന നടത്തിയതിൽ നിന്നും സംഭവസമയം കടയുടെ പരിസരത്ത് ഇയ്യാൾ ഉളളതായി മനസിലാക്കിയ പോലീസ് ഇയ്യാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു