കഴിഞ്ഞ ദിവസമാണ് കടയ്ക്കൽ ആനപ്പാറയിൽ രാത്രി മദ്യ ലഹരിയിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയിൽ ആനപ്പാറ സ്വദേശി ശശി മരിച്ചിരുന്നു.
കുന്താലി രാജു ശശിയെ തലക്കടിയ്ക്കുകയായിരുന്നു. ശശിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
കൃത്യം കഴിഞ്ഞ പ്രതി ഒളിവിലായിരുന്നു.കിളിമാനൂർ ചെങ്കിക്കുന്നിൽനിന്നുമാണ് രാജുവിനെ കടയ്ക്കൽ സി ഐ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.രാജുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് CCTV ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം ചെങ്കിക്കുന്നിലുള്ള രാജുവിന്റെ ബന്ധുവിന്റെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
കടയ്ക്കൽ, ആനപ്പാറ കൊലപാതകം പ്രതി രാജു പോലീസ് പിടിയിൽ

Subscribe
Login
0 Comments
Oldest