Headlines

മടത്തറ കാട്ടുപന്നി ഇടിച്ചതെന്ന് കരുതിയ അപകടം, ചിതറ പോലീസിന്റെ അന്വേഷണ മികവിൽ വാഹനാപകടമെന്ന് കണ്ടെത്തി

മടത്തറ വേങ്കൊല്ലയിൽ കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെ കാട്ടുപന്നിയിടിച്ചു യുവാവ് മരണപ്പെട്ട സംഭവം, വാഹനപകടം എന്ന് തെളിഞ്ഞു.മടത്തറയിൽ വേങ്കോല്ല ഫോറെസ്റ്റ് ഓഫീസിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം സ്വാദേശി ആദർശിനെയാണ് വാഹനം ഇടിച്ചത് . തിരുവനന്തപുരത്ത്‌ നിന്നു കൊടൈക്കനാൽ ടൂറിനു ബൈക്കുകളിൽ സഞ്ചരിച്ച വരിൽ അംഗം ആയിരുന്നു ആദർശ്. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെക്ക് പോയ കാർ കാട്ടുപന്നിയെ ഇടിക്കുകയും തുടർന്ന് ബൈക്കിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാട്ട് പന്നി ചത്തിരുന്നു.. രാവിലെ പ്രദേശത്തു കനത്ത മഴയായിരുന്നു ഈ സമയം ആണ് ഇടി നടന്നത് ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയും വീഴ്ചയിൽ തലയ്ക്കു ഗുരുതര പരിക്ക് പറ്റി റോഡിൽ ഏറെ നേരം കിടന്നു. കനത്ത മഴ ആയതിനാൽ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല . സംഭവ ശേഷം നാട്ടുകാർ എത്തിയപ്പോൾ കാട്ടുപന്നി ഇടിച്ചത് എന്ന് നാട്ടുകാരോട് കാർ യാത്രികർ പറയുകയും കാർ എടുത്തു പോകുകയുമായിരുന്നു.

തുടർന്ന് ചിതറ പോലീസ് എത്തി നടത്തിയ പരിശോധനയിൽ ബൈക്കിൽ വെള്ള പെയിന്റിന്റെ അംശം കണ്ടെത്തുകയും അനേകം CCTV പരിശോധനയിൽ കാറിന്റെ  മുൻവശവും ഒരു സൈഡും തകർന്ന അവസ്ഥയിൽ കാർ തിരുവനന്തപുരത്തേക്ക് പോകുന്നതായി കണ്ടു . പോലീസ് രാത്രി തന്നെ കാറും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു…

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sophie Hilpert
Sophie Hilpert
2 days ago

Simply wish to say your article is as amazing The clearness in your post is just nice and i could assume youre an expert on this subject Well with your permission let me to grab your feed to keep updated with forthcoming post Thanks a million and please carry on the gratifying work

error: Content is protected !!
1
0
Would love your thoughts, please comment.x
()
x