അഞ്ചലിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ക്ഷേത്രം പൂജാരിയുംസുഹൃത്തുക്കളും ചേർന്ന് കാറിൽ എത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൂജാരിയും ഒരു സുഹൃത്തും പോലീസ് പിടിയിൽ.
ആലപ്പുഴ നൂറനാട് പടനിലം സ്വാദേശിയായ ക്ഷേത്രം പൂജാരി അമ്പിളിരാജേഷ്, അമ്പിളിരാജേഷിന്റെ സുഹൃത്തു പത്തനംതിട്ട പള്ളിക്കൽമുറി,പയ്യന്നൂർ സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
നൂറനാട് ഉൾപ്പടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പൂജാരിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും സുഹൃത്തായ സുമേഷ് കാപ്പകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കേസുകളിലും പ്രതിയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 2:30ഓടെ അഞ്ചൽ വടമൺ വഞ്ചിമുക്കിൽ വെച്ച്
വടമൺസ്വാദേശിയായ സുജീഷിനെ കാറിൽ എത്തിയ പൂജാരിയും സുഹൃത്തുക്കളായ മൂന്നുപേരടങ്ങുന്ന .സംഘം വെട്ടി പരിക്കേൽപ്പിച്ചത്.
അറസ്റ്റിലായ പൂജാരി അമ്പിളിരാജേഷ് 6 മാസങ്ങൾക്ക് മുന്നേ വടമൺ ശ്രീ കൃഷ്ണാ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയുമായിരുന്നു.
എന്നാൽ പൂജാരിയുടെ ചില ക്രമക്കേടുകൾ ക്ഷേത്രം ഭാരവാഹിയായ സുജീഷ് ക്ഷേത്രം ഭരണസമിതിയിൽ ഉന്നയിക്കുകയും മേൽശാന്തിയായ അമ്പിളി രാജേഷിനെ ക്ഷേത്രത്തിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തിലാണ് രാജേഷും സുഹൃത്തുകളായ മറ്റു മൂന്നുപേരും ചേർന്നു കാറിൽ എത്തി കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന സുജീഷിനെ ഓടിച്ചിട്ട് വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടേറ്റസുജീഷ് തൊട്ടടുത്ത വീട്ടിൽ കേറിയാണ് രക്ഷപെട്ടത്..
സംഭവം നടക്കുന്ന അന്ന് രാവിലെ തന്നെ സുജീഷിനെ തിരക്കി സുജീഷിന്റെ വീട്ടിൽ രണ്ടു തവണ പൂജാരിയും സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ സുജീഷിനെ കാണാൻ പറ്റിയില്ല. ഇതിനെ തുടർന്നാണ് വടമൺ വഞ്ചിമുക്കിൽ വെച്ച് സുജീഷിനെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം കാറിൽ രക്ഷപെട്ടത്.
വെട്ടേറ്റസുജീഷിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ 110 വകുപ്പ് പ്രകാരം അഞ്ചൽ പോലീസ് വധശ്രമത്തിനു കേസെടുത്തു.
പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൂജാരിയേയെയും സുഹൃത്തു സുമേഷിനെയും ആലപ്പുഴയിൽ നിന്നും അറസ്റ്റ്‌ചെയ്തു.
.കൃത്യത്തിനു ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.