കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ടെലിവിഷൻ താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യനെറ്റ് കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയനായ താരമാണ് ബിനു ബി കമൽ ,ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.
21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.


