
ഒന്ന് ശ്രദ്ധിക്കൂ…രക്തമൂലകോശ ദാതാവിനെ തേടി കിളിമാനൂർ സ്വദേശി ഹർഷ
കിളിമാനൂർ സ്വദേശി ഹരികുമാറിന്റെയും മഞ്ജുഷയുടെയും മകൾ പോങ്ങനാട് ഗവ: ഹൈസ്ക്കൂൾ, പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനി ഹർഷക്ക് രണ്ട് മാസങ്ങൾക്ക് മുൻപാണ് മൂലകോശങ്ങളെ ബാധിച്ചിട്ടുള്ള മൈലോ ഡിസ്പ്ലാസ്റ്റിക് സിൻഡ്രോം (MDS) എന്ന അപൂർവ്വയിനം ഗുരുതര രോഗം സ്ഥീരീകരിച്ചത്. വായനയും പഠനവും ഏറെ ഇഷ്ടപെടുന്ന ഹർഷ കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകാൻ കഴിയാതെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കീമോതെറാപ്പിയിലാണ്. അടിയന്തിരമായി നടത്തേണ്ട ഒരു ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് നിർദ്ദേശിചിരിക്കുന്ന ചികിൽസ. എച് എൽ എ…