
ചിതറയിൽ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം റോഡിലേക്ക് ഒഴുകുന്നത് കാൽനടയാത്രക്കാർക്കും പൊതു ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി
ചിതറ സർവീസ് സഹകരണ ബാങ്കിന് സമീപമാണ് ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം പൊതു ജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നത് . ഒട്ടനവധി സർക്കാർ സംവിധാനങ്ങളും , അക്ഷയ സെന്റർ , കൃഷി ഭവനും ഉൾപ്പെടെയുള്ള ഈ റോഡിൽ ദിവസേന നൂറുകണക്കിന് പൊതുജനങ്ങളാണ് കാൽനട യാത്രക്കാരായും വാഹനത്തിലും എത്തുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയിൽ പുനർ നിർമ്മിച്ച റോഡിലൂടെയാണ് ഹോട്ടൽ മാലിന്യം ഉൾപ്പെടെ അടങ്ങുന്ന മലിന ജലം ഒഴുക്കി വിടുന്നത് ….