ചിതറ സ്വദേശി സൗദിയിൽ പള്ളിയിൽ പ്രാർത്ഥനക്കിടെ കുഴഞ്ഞുവീണു മരിച്ചു

സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാങ്കോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ (53) ആണ് മരിച്ചത്. കഫ്ത്തീരിയ ജീവനക്കാനായ ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്. പരേതരായ ശൈഖ് മൊയ്തീൻ, സുഹറ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുനില, മക്കൾ: മുഹമ്മദ്‌, ആഫിയ.മൃതദേഹം മജ്മഅയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മജ്മഅ കെ.എം.സി.സി നേതാക്കളായ ജംഷാദ് മുസ്ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്,…

Read More

കടയ്ക്കൽ സ്വദേശി സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്.നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു .ഭാര്യയും…

Read More