സമയക്രമം പാലിച്ചില്ല;ഐരക്കുഴിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐരക്കുഴി ജംങ്ഷനിലാണ് സംഭവം ആലിയ ബസും കെ എം എസ് ബസ് ജീവനക്കാരും തമ്മിലാണ് ഐരക്കുഴി ജംഗ്ഷനിൽ വാക്ക് തർക്കം ഉണ്ടായത് . സമയക്രമത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിൽ എത്തിയത്. നാട്ടുകാർ ഇടപ്പെട്ട് ഇവരെ പിന്തിരിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിത വേഗത പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഗര്‍ഭിണിയടക്കം 11പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം ഫയര്‍ഫോഴ്സെത്തി…

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള യാത്രകളുടെ ചെലവിൽ നിന്ന് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരു പദ്ധതി സർക്കാർ ദീർഘകാലമായി ആലോചിച്ചുവരികയായിരുന്നു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു

കോഴിക്കോട് നിന്ന് കുന്ദമംഗലത്തേക്ക് പോയ സ്വകാര്യ ബസ് കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More