വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല
വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍ അയാള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ഉത്തരവ്. വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ…