
സിനിമ മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
സിനിമാ, മിമിക്രി മേഖലയിലെ മുതിർന്ന താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. വിവിധ രോഗങ്ങളെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം വെണ്ണിമലയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഭാര്യ ശാന്തമ്മ. മൂന്ന് പെണ്മക്കളുണ്ട്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഥികൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും സോമരാജ് തിളങ്ങി. അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാന്റം, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ,…