സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ…

Read More

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്. വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സീതാറാം യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരുടെ വീടുകളിൽ വ്യാപകമായ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എൻഫോഴ്‌സ്‌മെന്റ്…

Read More