
മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ ആർ…