പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനു 123 വർഷം തടവ്
പോക്സോ കേസിൽ സഹോദരന് 123 വർഷം തടവ്. 12 വയസ്സുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഡിഎൻഎ പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് തെളിഞ്ഞത്. ശിക്ഷാവിധിക്ക് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരുക്ക് സാരമല്ല. അരീക്കോട് സ്വദേശിയായ 12 കാരിയെ 19കാരനായ സഹോദരൻ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് കണ്ടെത്തൽ. വീട്ടിൽ വച്ച് തന്നെയായിരുന്നു പീഡനം. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് പുറംലോകം വിവരമറിയുന്നത്. 123 വർഷം തടവിനു പുറമെ 7 ലക്ഷം…