വക്കത്ത് ഇരു വൃക്കകളും തകരാറിലായ 14 വയസ്സുള്ള കുട്ടി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു
വക്കം രാമൻവിളാകം വീട്ടിൽ ഷിജാസ് (14)ന്റെ ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.വൃക്ക മാറ്റിവയ്ക്കൽ കൊണ്ട് മാത്രമേ ഷിജാസിന്റെ ജീവൻ നിലനിർത്തുവാൻ പറ്റുകയുള്ളൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഷിജാസിന്റെ വാപ്പ ഷിബുവിന്റെ വൃക്ക ഷിജാസിനു യോജിക്കും എന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വാപ്പയുടെ വൃക്ക മാറ്റിവയ്ക്കുന്നതിന് ആവശ്യമായ ശസ്ത്രക്രിയയുടെ ഭീമമായ തുക ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. കൂലിപ്പണി ചെയ്തത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന ഈ സാധു കുടുംബത്തെ സഹായം നൽകി 14-വയസുള്ള…