വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വിദ്യാരംഗം ഉത്ഘാടനവും

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വിദ്യാരംഗം ഉത്ഘാടനവും മടത്തറ: വളവുപച്ച സി. കേശവൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി പേഴുംമൂട് അൽമനാർ സ്കൂളിൽ വെച്ച് വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ ശങ്കർരാജ് ചിതറയും ഗ്രന്ഥശാല ലൈബ്രേറിയൻ ദിനിയും ക്ലാസുകൾ നയിച്ചു. സ്കൂളിലെ വിദ്യാരംഗം പരിപാടിയുടെ ഉത്ഘാടനം ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസീൻ നിർവഹിച്ചു. സ്കൂൾ എച്ച്. എം സജി നന്ദി പറഞ്ഞു.

Read More
error: Content is protected !!