വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും

വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അജ്ഞാത രോഗം. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി സംഭവത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകിയെന്ന് അവിടത്തെ പ്രധാന അധ്യാപിക അറിയിച്ചു. സ്‌കൂളിലെ 6B ക്ലാസ്സിലിരുന്ന വിദ്യാർത്ഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോ​ഗം പടർന്നതോടെയാണ് ആരോഗ്യ വകുപ്പിനെ ഇക്കാര്യം…

Read More

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധീകരിച്ചു വെഞ്ഞാറമൂടിനു അഭിമാനമായി ശില്പ ആർഎസ്

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വോളിബോൾ ടീമിൽ ഉൾപ്പെട്ട ശില്പ ഇതിനോടകം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. വെഞ്ഞാറമൂട് നെല്ലനാട് മേലൂട്ട് വീട്ടിൽ രാജേന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൾ ആണ് ശില്പ. എസ്എഐയിൽ നിന്നും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ സ്ഥാനം ലഭിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ട ടീം മൂന്നാം നേപ്പാളിനോട് വിജയിച്ചു. മത്സരത്തിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വെഞ്ഞാറമൂട്ടിൽ കടകൾ കത്തി നശിച്ചു

വെഞ്ഞാറമൂട് സമന്വയ നഗറിൽ തീപിടുത്തം..  മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു .അജി , സജീവ് , സതി  എന്നിവരുടെ കടകളാണ് കത്തിയമർന്നത്. പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്.റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ആയിരുന്നു.കടകൾ പൂർണമായും കത്തി അമർന്നു.തീപിടുത്ത കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു

വെഞ്ഞാറമൂട് ജംഗ്ഷനിൽ രോഗിയുമായി വന്ന ആംബുലൻസ് കാറിലും ഇരുചക്ര വാഹനത്തിലും ഇടിച്ചു മറിഞ്ഞുആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്. പുനലൂരിൽ നിന്നും മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ് . മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് ആംബുലൻസ് തെന്നി മറിഞ്ഞത് . മറ്റൊരു സ്കൂട്ടറിലും കാറിലും ഇടിച്ച് ശേഷമാണ് ആംബുലൻസ് മറിഞ്ഞത്.ആംബുലൻസ് ഉണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!