
ചിതറ ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാന്റെ വീട്ടിൽ യുവാക്കളുടെ അക്രമം;പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ കൈയേറ്റം ചെയ്തു
കഴിഞ്ഞ ദിവസമാണ് ചിതറ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസിന്റെ വീടിന് നേരെ യുവാക്കൾ ആക്രമണം നടത്തിയത് . ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം . അംബരീഷ്, ആദർശ് എന്നിവരാണ് അക്രമവും അസഭ്യവർഷവും നടത്തിയത്. അംബരീഷിന്റെ ബന്ധു പണമിടപാടുമായി ബദ്ധപ്പെട്ട് പണം തിരികെ നൽകുന്നത് വാർഡ് മെമ്പറുടെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇതിനായി വാർഡ് മെമ്പറുടെ വീട്ടിൽ ഇരുവരും എത്തുകയുമായിരുന്നു. തുടർന്നാണ് വീടിന് മുന്നിൽ നിന്ന് അസഭ്യം പറയാൻ…