അഞ്ചൽ ഏരൂരിൽ കാൽനട യാത്രകാരനായ വിദ്യാർത്ഥിയെ വാഹനമിടിച്ച് കുട്ടിക്ക് പരിക്ക്
ഏരൂർ സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി അനന്തുവിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. കുട്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ എത്തി കുട്ടിയെ അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാലിന് ഗുരുതര പരിക്കേറ്റു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181


