
തമിഴക വെട്രി കഴകം: നടൻ വിജയ് രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു
തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മൊബൈല്‍ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് പാർട്ടിയില്‍ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തില്‍ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്….