Headlines

കടയ്ക്കലിൽ റോഡ് ക്രോസ് ചെയ്യവെ 60കാരൻ കാർ ഇടിച്ച്  മരണപ്പെട്ടു

കടയ്ക്കലിൽ റോഡ് ക്രോസ് ചെയ്യവെ 60കാരൻ കാർ ഇടിച്ച് ചികിത്സ യിൽ കഴിഞ്ഞു വരവേ മരണപ്പെട്ടു. കടയ്ക്കൽ പാങ്ങലുക്കാട് അഴകത്ത് വിള വിഷ്ണു ഭവനിൽ ഗോപനാണ് (60)മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടു അഞ്ചരമണിയോടെ സ്കൂട്ടറിൽ സ്വാമിമുക്കിൽ എത്തിയതിനു ശേഷം റോഡ്മുറിച്ചു കടക്കവേ കടയ്ക്കലിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഗോപനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലും പ്രേവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെ…

Read More

ചിതറ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക്

ചിതറ APRM സ്കൂളിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക് . അമിതവേഗതയിലാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു. 3പേർക്ക് പരിക്കേറ്റു . 14 വയസുകാരി ഭദ്രയുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് , കുട്ടിയുടെ പിതാവ് സജീവിനും ബൈക്ക് യാത്രികനും സാരമായി പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Read More

ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു

ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചുപോലീസ് സ്റ്റേഷൻ മുൻവശത്താണ് വാഹന അപകടം ഒരാൾ മരണപ്പെട്ടു.കായംകുളം താമരശ്ശേരി സ്വദേശി ബഷീറാണ് മരണപ്പെട്ടത് .ടിപ്പർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ ടിപ്പറിന്റെ സൈഡ് ഭാഗം ബൈക്കിൽ തട്ടി ബൈക്ക് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നുടിപ്പറിന്റെ പിൻവശത്തെ ടയർ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് തന്നെ ബഷീർ മരണപ്പെട്ടു ഇന്ന് പതിനൊന്നരയ്ക്ക് ആയിരുന്നു സംഭവം. ഇരു വാഹനങ്ങളും കൊട്ടാരക്കരയിൽ നിന്നും നിലമേയിലേക്ക് വരുകയായിരുന്നു

Read More

നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു

കൊല്ലം നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം . തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38(സതീഷ് (45), എന്നിവരാണ് മരണപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന്റ് നില അതീവ ഗുരുതരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന അയ്യപ്പൻ മാർസഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു… അപകടത്തിൽ…

Read More

കടയ്ക്കൽ ദർപ്പകാടിന് സമീപം വാഹനാപകടം കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു

കടയ്ക്കൽ കാഞ്ഞിരത്തുമൂടിനും ദർപ്പകാടിനും ഇടയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു ,ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. മിഥുനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശ്രദ്ധമായി വന്ന കാർ മിഥുനെ ഇടിക്കുകയും മിഥുൻ മറ്റൊരു കാറിൽ ഇടിച്ചു കയറുകയുമായിരുന്നു

Read More

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്. മടത്തറയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വാദേശിനി കുറുഅമ്മാൾ (75) ക്ക് ആണ് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ ഇവരെ ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും.തലയ്ക്കു ഏറ്റ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി… ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായതു. ഹൈവേ പാതയോട് ചേർന്നാണ് വനം വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. പാതയിൽ നിന്നും അല്പം താഴ്ചയിലാണ് ഈ ഓഫീസ്…

Read More

കുമ്മിൾ തുളസിമുക്കിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കഴിഞ്ഞദിവസം കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിയ്ക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ മകൻ ഇർഫാൻ (17)മരണപ്പെട്ടു ഖബറടക്ക സമയം പിന്നീട് അറിയിക്കും സഹോദരങ്ങൾ: ഇഷാന . ഫർഹാന

Read More

നിലമേൽ വേയ്ക്കൽ വിദ്യ ജ്യോതി പാപ്പാല സ്കൂളിലെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധം ഉയർത്തി നാട്ടുകാർ

മെയിൻ റോഡായ വെക്കൽ – വട്ടപ്പാറ -തങ്കക്കല്ല് റോഡ് പൊളിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു.,,വാഹനങ്ങൾക്ക് പോകാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാകും കറുകൾപോലും പോകാൻ കഷ്ട്ടപ്പെടുന്ന ഈ അപകടം നടന്ന റോഡിലൂടെ സ്കൂൾ ബസ്സുകളും വാനുകളും മറ്റ് അനവധി വാഹനങ്ങളും പോകേണ്ടി വരുന്നത്, എന്ന് നാട്ടുകാർ പറയുന്നു . മെയിൻ റോഡിന്റെ പണി ഇത്രയും പെട്ടന്ന് തീർത്തില്ലങ്കിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്. എന്നും നാട്ടുകാർ ആരോപിക്കുന്നു അപകടത്തിൽ 20 കുട്ടികൾക്ക് പരിക്കേറ്റു വാഹനത്തിലെ…

Read More

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ പെട്ടു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് . നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് പതിക്കുകയായിരുന്നു . കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർചികിത്സക്കായി മറ്റ് ആശുപത്രികളിലെക്കും കുട്ടികളെ മാറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുമ്മിൾ തുളസിമുക്കിൽ വാഹനപകടം . ഇരുചക്ര വാഹനവും പിക്കപ്പുമാണ് കൂട്ടിയിടിച്ചത് താഴെ പാങ്ങോട് സ്വദേശികളായ ഇർഫാൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ. ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

Read More
error: Content is protected !!