
പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ഒഴിഞ്ഞു കിടക്കുന്ന പാടത്ത് കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘർഷം നടന്നിരുന്നു. ആ സംഘർഷത്തിന് യുവാക്കളുടെ…