fbpx
Headlines

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ പാലിയേറ്റീവ് രോഗികൾക്കും ക്യാൻസർ ബാധിതർക്കും ഓണക്കിറ്റ് വിതരണം നടത്തി

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോൺഗ്രസ്‌ ചിതറ മണ്ഡലം കമ്മിറ്റിയും സംയുക്തമായി വട്ടമുറ്റം വാർഡിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും കാൻസർ ബാധിതർക്കും ഓണകിറ്റ് വിതരണം നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് അംഗം അൻസാർ തലവരമ്പിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഗോകുൽ കിഴക്കുംഭാഗം, നൗഫൽ, ഷെഫീക് ബൗണ്ടർമുക്ക്, സുനി, ഷിബു, ഷൈജു , ഹരിദാസ് തലവരമ്പ് തുടങ്ങിയവരുടെ സാനിധ്യത്തിലാണ് ഓണകിറ്റ് വിതരണം നടത്തിയത്.

Read More

നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം, അഞ്ചോളം പേർക്ക് പരിക്ക്

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ്റെ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്

Read More

തെന്മല ഡാമിലെ ശുചിമുറിയിൽ ഒളിക്യാമറ; യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് പിടിയിൽ

ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. തെന്മല ഡാമിൽ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് സെക്രട്ടറി ആണ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു. എം.സി റോഡ് ഉപരോധത്തെ തുടർന്ന് റോഡിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കുവാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് വൈകിട്ടോടെ ജാമ്യം നൽകി വിട്ടയച്ചു. ചടയമംഗലം അസംബ്ലി പ്രസിഡന്റ്‌ മാഹീൻ പുത്തയം…

Read More

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

സെക്രട്ടേറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ രാഹുലിന്റെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കരിങ്കൊടി പ്രതിഷേധം പോലീസിനെതിരെ രൂക്ഷമായ ആരോപണവുമായി യൂത്ത് കോൺഗ്രസ്

നവ കേരള സദസ്സിനായി ചടയമംഗലത്ത് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ ചടയമംഗലത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി വൻ പോലീസ് സന്നാഹത്തെ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം നിയോഗിച്ചിരുന്നു. ഇതിനു പുറമേ ഡിവൈഎഫ്ഐ സംഘവും റോഡിന് ഇരുവശവും നില ഉറപ്പിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി…

Read More

നവകേരള സദസ്സിൽ യൂത്ത്കോൺഗ്രസ് കരിങ്കൊടിപ്രകടനം നടത്തി നിലമേലിൽ പോലീസുമായി നേരിയ സംഘർഷം

യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനം നിലമേൽ ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ സംഘർഷമുണ്ടായി. പോലീസ് അറസ്റ്റിനെ പ്രതിരോധിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാഹിൻ പുത്തയം, ഡിസിസി ജന:സെക്രട്ടറി വി.റ്റി സിബി, ലിവിൻ വേങ്ങൂർ, എ.ആർ റിയാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം…

Read More

ചടയമംഗലത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത് .ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർക്കും പരിക്ക്. പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികമായ വിവരം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമായതായി ചടയമംഗലം പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട്…

Read More

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം. അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെന്ന് സംശയം.സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ് പറഞ്ഞു. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി. യൂത്ത്…

Read More

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. 2,21,986 വോട്ടുകൾ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുപ്പെട്ടത്. തിരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിലേക്ക് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടിയത്. അബിൻ വർക്കിക്ക്…

Read More