
പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ
കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ . തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ….