
മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തിയയാളാണ് ടി എച്ച് മുസ്തഫ. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ്…