
ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി പൊന്നപ്പൻ സിറ്റി സ്വദേശി ജെസ് വിൻ റോയിയാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ജെസ് വിൻ ഒഴുക്കിൽപ്പെട്ടത്. ചെക്ക് ഡാമിന് കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ജസ് വിനൊപ്പം ആറ്റിലിറങ്ങിയ ആരോമൽ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങി പോകുകയായിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181