മഹാത്മാ പുരസ്കാരം നാലാം തവണയും കുമ്മിൾ ഗ്രാമ പഞ്ചായത്തിന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനു കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മഹാത്മാ പുരസ്കാരം ചടയമംഗലം ബ്ലോക്കിലെ കുമ്മിൾ പഞ്ചായത്തിന് ലഭിച്ചു. ഇത് നാലാം തവണയാണ് മഹാത്മാ പുരസ്കാരം ലഭിക്കുന്നത്. 2016-2017,2017-2018,2020-2021 സാമ്പത്തിക വർഷങ്ങളിൽ കുമ്മിൾ പഞ്ചായതിനായിരുന്നു പുരസ്കാരം . 2024-25 സാമ്പത്തിക വർഷം 1610 കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും. ശരാശരി 83.43 തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കുകയും ചെയ്തു . 1095 കുടുംബങ്ങൾക്ക് 100 തൊഴിൽ നൽകി. 5.50…


