വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര പൊലിക്കോട് കാറും, പിക്കപ്പും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. KIP 3rd ലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52 വയസ്സ്) ആണ് മരിച്ചത്. ഇന്ന്‌ കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോഴാണ് കാർ പൊലിക്കോട് അനാട് വെച്ചു അപകടത്തിൽപ്പെട്ടത്.

Read More

ചിതറ സ്വദേശി സൗദിയിൽ പള്ളിയിൽ പ്രാർത്ഥനക്കിടെ കുഴഞ്ഞുവീണു മരിച്ചു

സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാങ്കോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ (53) ആണ് മരിച്ചത്. കഫ്ത്തീരിയ ജീവനക്കാനായ ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്. പരേതരായ ശൈഖ് മൊയ്തീൻ, സുഹറ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുനില, മക്കൾ: മുഹമ്മദ്‌, ആഫിയ.മൃതദേഹം മജ്മഅയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മജ്മഅ കെ.എം.സി.സി നേതാക്കളായ ജംഷാദ് മുസ്ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്,…

Read More

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മടത്തറ കൊല്ലായി സ്വദേശിയായ 14 വയസുകാരൻ മരണപ്പെട്ടു

ഇരുചക്രവാഹനംമറിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മടത്തറ കൊല്ലായിൽ കോങ്കലിൽ പടിഞ്ഞാറേ ചരുവിള പുത്തൻ വീട്ടിൽ മുരളിയുടെ മകൻ സൂരജ് (14) ആണ് മരിച്ചത്. മടത്തറ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 1നു പുലർച്ചെ കടയ്ക്കൽ സ്വാമിമുക്കിൽ ആണ് അപകടം നടന്നത്. ബൈക്കിനു പിന്നിൽ ഇരുന്നു യാത്ര ചെയ്ത സൂരജ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സജിലിനും പരുക്കുണ്ട്. പാരിപ്പള്ളി…

Read More

പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് യുവതികൾക്ക് ഇടിമിന്നലേറ്റ് ദാരുണ അന്ത്യം സംഭവിച്ചത് . ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത് . മണിയാർ സ്വദേശിനികളായ സരോജം(42) രജനി(45) എന്നിവരാണ് മരിച്ചത് . ഇവരുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറയിലെ ആദ്യകാല വ്യാപാരി വള്ളുതോട്ടത്തിൽ ആർ ഭാസ്കരൻ അവർകൾ മരണപ്പെട്ടു..

മടത്തറയിലെ ആദ്യകാല വ്യാപാരി വള്ളുതോട്ടത്തിൽ ആർ ഭാസ്കരൻ അവർകൾ മരണപ്പെട്ടു.. ബി ആർ സൂപ്പർമാർക്കറ്റ് ഉടമശ്രീ ബി രാജന്റെയും,ബി എസ് ട്രെഡേഴ്‌സ് ഉടമശ്രീ ബി സുരേഷിന്റെയും പിതാവാണ്.. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാത്രമേ ഇന്ന് മടത്തറയിൽ കടകൾ തുറന്ന് പ്രവർത്തുകുകയുള്ളു… എന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്

Read More
error: Content is protected !!