
‘മതേതരത്വം’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ്
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളിൽ നിന്ന് ഗുരുതര പിഴവെന്ന് കോൺഗ്രസ്. ‘മതേതരത്വം’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്. ഭരണഘടനയുടെ പുതിയ പകർപ്പുകളുടെ ആമുഖങ്ങളിൽ നിന്ന് ഈ രണ്ട് പദങ്ങളും ഒഴിവാക്കി എന്നാണാരോപണം. ഇന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഇല്ലെന്നത്…