
ചിതറയ്ക്ക് അഭിമാനമായി യുവവേദി തൂറ്റിക്കൽ; ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം
ചടയമംഗലം ബ്ലോക്ക് തല കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചുകൊണ്ട് യുവവേദി തൂറ്റിക്കൽ ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. ക്രിക്കറ്റ് മത്സരത്തിന് ഏഴ് പഞ്ചായത്തിൽ നിന്നുള്ള ടീമുകൾ മത്സരിച്ചതിൽ ഫൈനൽ മത്സരത്തിലേക്ക് എത്തിയത് വെളിനല്ലൂർ പഞ്ചായത്തും ചിതറ പഞ്ചായത്തുമാണ്. അഭിനന്ദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ യുവവേദി തൂറ്റിക്കൽ 4 വിക്കറ്റ് നഷ്ട്ടത്തോടെ 45 റൺസ് നേടി, തുടർന്ന് യുവവേദി തൂറ്റിക്കലിനെതിരെ 30 റൺസ് നേടാനെ വെളിനല്ലൂരിന് കഴിഞ്ഞുള്ളൂ.. ജില്ലാ മത്സരത്തിനും അഭിമാന നേട്ടം കൈവരിക്കുമെന്ന് യുവവേദി…