Headlines

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നവകേരള സദസ്സ് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ ; പരാതിയുമായി ബിജെപി നേതാവ്

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്  കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടത്തുന്നതിനെതിരെ കൂടുതൽ പരാതികൾ .  തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനാണ് പരാതിയുമായി ബിജെപി നേതാവ്  അഡ്വ. ശങ്കു ടി. ദാസ് മുന്നോട്ട് വന്നത് . കുമ്മിൾ പഞ്ചായത്ത് അംഗം ഷെമീർ കുമ്മിൾ കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പ് പരാതി അയച്ചിരുന്നു . അതിന് ശേഷമാണ് അഡ്വ. ശങ്കു ടി. ദാസ് പരാതിയുമായി മുന്നോട്ടു വന്നത്. എന്നാൽ നവകേരള സദസ്സിന്റെ സംഘടിപ്പിക്കാനായി സ്റ്റേജ് വർക്കിന്റെയും ബാക്കി അറ്റകുറ്റപ്പണികളും  ക്ഷേത്ര…

Read More
error: Content is protected !!