കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നത്. ഈ സീസൺ മുതലെടുക്കുകയാണ് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍. ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ.  ബെംഗളുരുവിൽ നിന്ന്  തിരുവനന്തപുരത്തേക്ക്  ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്. ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ  വെയ്റ്റിങ് ലിസ്റ്റിൽ ആണ്.  കൊച്ചിയിലേക്ക്  3200 മുതൽ മുകളിലേക്കാണ് നിരക്ക് . ഇതോടെ നാലംഗകുടുംബത്തിന്  നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ യാത്രയ്ക്ക്…

Read More

റോബിൻ ബസിന് താല്‍ക്കാലിക ആശ്വാസം; പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ്  പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി പറഞ്ഞു.തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് റോബിന്‍ ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി റോബിന്‍…

Read More

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന  പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്….

Read More

കര്‍ക്കടക വാവുബലിക്ക് വര്‍ക്കലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ക്ക്‌ പിഴ

കർക്കടക വാവുബലിക്ക് വർക്കലയിൽ സർവീസ് നടത്തിയ സ്വകാര്യബസുകൾക്ക് കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പിഴ ചുമത്തി  പ്രൈവറ്റ് ബസുകൾ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയെന്നാരോപിച്ചാണ് പിഴചുമത്തിയത്. ഇരുപത്തിയെട്ടിൽപ്പരം ബസുകൾക്ക് 7500 രൂപ വീതമാണ് പിഴ ചുമത്തിയത്. ബലി കർമങ്ങൾക്ക് എത്തിയ ഏറിയ പേരും സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. സ്വകാര്യ ബസുകൾ വർക്കല ടൗണിൽ നിന്ന് ക്ഷേത്രം ജംഗ്ഷനിലേക്ക് 10 രൂപ യാത്രാനിരക്ക് ഈടാക്കിയപ്പോൾ 30 ശതമാനം വർദ്ധനവ് വരുത്തിയാണ് കെ.എസ്.ആർ.ടി.സി സർവീസ്…

Read More
error: Content is protected !!