fbpx

അപകട മരണമല്ല കൊലപാതകം എന്ന് പോലീസ്;ക്ഷേത്ര മതിലിൽ മൂത്ര മൊഴിച്ചതാണ് കൊലപാതകത്തിന് കാരണം

കാട്ടാക്കടയിലെ പത്താംക്ലാസുകാരന്റേത് അപകട മരണമല്ല കൊലപാതകമെന്ന് പൊലീസ് . കട്ടാക്കടയില്‍ പത്താം ക്ലാസുകാരന്‍ ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 31നാണ് ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആദി ശേഖറിന്റേത് അപകടമരണമല്ല, നരഹത്യയാണെന്ന സംശയം ബലപ്പെട്ടത്. കാട്ടാക്കട പൂവ്വച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകനാണ് മരിച്ച ആദി ശേഖര്‍….

Read More

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല…

Read More

പോസ്കോ കേസ് പ്രതിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.

പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ മുൻ എസ്എച്ച്ഒ ആർ ജയസനലിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധർവേഷ് സഹേബ് ആണ് നടപടിയെടുത്തത്. ദൃശ്യങ്ങൾ സഹിതം ട്വന്റിഫോർ പുറത്തുവിട്ട വാർത്തയെ തുടർന്നാണ് നടപടി. കൈക്കൂലി നൽകാത്തതിന് റിസോർട്ട് ഉടമയെ കള്ളക്കേസിൽ കുടുക്കിയതിന് ജയസനിൽ സസ്പെൻഷനിൽ ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നൽകിയത്. പരസ്യങ്ങൾ നൽകാൻ…

Read More

ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട വിനോദിന് മൂന്ന് കൊലക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന കറുത്ത സ്കോഡ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയും കാറിൽ നിന്ന് നാല് പേർ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഇൻസ്പെക്ടർ…

Read More

മദ്യ ലഹരിയിൽ യുവാവ് പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി

യുവാവ് മദ്യ ലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം . പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശിഗോകുൽ കടത്തി കൊണ്ട് പോയത്. ഇന്നലെ രാത്രി  11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയപ്പോഴാണ് നോക്കിനിന്ന ഗോകുൽ വാഹനം എടുത്തു കടന്ന് കളഞ്ഞത്. തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പോലീസും കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു…

Read More