മടത്തറ വളവുപച്ചയിൽ കുട്ടിയെ ആക്രമിച്ച പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു; നാട്ടുകാർ ജാഗ്രത പാലിക്കുക

മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാ ആശുപത്രിയിൽ ICU വിൽ ചികിത്സയിലാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം 1

Read More

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടിനെ തുടര്‍ന്ന്; കടയ്ക്കലിൽ 44കാരന്‍റെ മരണം പേവിഷ ബാധയേറ്റെന്ന് നിഗമനം

കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Read More
error: Content is protected !!