പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു

മടത്തറ തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയ വയോജന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം റിട്ട.സബ് കലക്ടർ എം.എ.റഹീം (കൊല്ലം) നിർവഹിച്ചു. മഹല്ലിലെ അർഹതയുള്ള 85 പേർക്കാണ് ആദ്യഘട്ടത്തിൽ പെൻഷൻ ലഭിക്കുക. ജമാഅത്ത് പ്രസിഡന്റ് റാഫി പേഴുംമൂട് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജാഫർ നടുക്കുന്നിൽ, ചിതറ ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, വളവുപച്ച സിറാജുൽ ഇസ്‌ലാം അറബിക് കോളജ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് മുസ്‌ലിയാർ, കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആന്റ് ഇസ്‌ലാമിക് സെന്റർ രക്ഷാധികാരി അസ്‌ലം…

Read More

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി ; 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്….

Read More
error: Content is protected !!