തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം.തേങ്ങവെട്ട് തൊഴിലാളി അറസ്റ്റിൽ.

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ.അയിലം ചരുവിള വീട്ടിൽ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചൽ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടമ്മയുടെ വീട്ടിൽ തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇയാൾ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്കോടി അയൽവീട്ടിൽ വിവരമറിയിച്ചതോടെ പ്രതി ഒളിവിൽ പോയി.വീട്ടമ്മ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…

Read More
error: Content is protected !!