
അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം
പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരികയാണ്. ഏറെ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കർണാടകയിലെ ജയിലിൽ നിന്ന് കേരളത്തിലേക്ക് മദനിയെ എത്തിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181