പുനലൂരിൽ യുവാവിനെ ആക്രമിച്ച് തട്ടിയെടുത്തത് അഞ്ചര ലക്ഷം രൂപ; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ ആക്രമിച്ചാണ് പ്രതികൾ അഞ്ചര ലക്ഷം രൂപ കവർന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഗിരീഷിനെ പ്രതികൾ പുനലൂരിലെത്തിച്ചതും ആക്രമിച്ച് പണം തട്ടിയെടുത്തതും. കുഞ്ഞുമോളെയും നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത് ജ്വല്ലറിയിൽവെച്ചാണ് . പഴയ സ്വർണം…