തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു
വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. പിറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയായ പ്രമോദിന്റെ വാഹനമാണ് കത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. പെട്രോള്‍ കാനുമായി ഇയാള്‍ ഓട്ടോയ്ക്ക് സമീപം നില്‍ക്കുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം…


