തിരുവല്ലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പുളിക്കിഴ് ജംഗ്ഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൈകിട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ പറമ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്ന് ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം…

Read More
error: Content is protected !!