സൗജന്യ ആധാർ അപ്ഡേറ്റിന്റെ കാലാവധി ഇനി ദിവസങ്ങൾ മാത്രം
ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാനും, ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ഇന്ന് ആധാർ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സമയം അനുവദിച്ചിരുന്നു. പൗരന്മാർക്ക് ഡിസംബർ 14 വരെയാണ് ആധാറിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ.ആധാർ കാർഡ് ഉടമകൾക്ക് സ്വന്തമായി…