ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ എയർ കടത്തിവിട്ട് കൊലപ്പെടുത്താൻ ശ്രമം

ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് പ്രസവത്തിന് എത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭർത്താവിൻറെ സുഹൃത്തായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി. സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു….

Read More
error: Content is protected !!