
നെടുമങ്ങാട് ജ്വല്ലറി മോഷണം; അഞ്ച് പേരെ പോലീസ് പിടികൂടി; പ്രതികള്‍ നാല് പേരും 15 വയസിന് താഴെയുള്ളവര്‍
നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. അതേസമയം, പിടിയിലായവരില്‍ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു താമസിച്ചിരുന്നത്. നെടുമങ്ങാട് സത്രം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അമൃത ജ്വല്ലറിയില്‍ ജനുവരി 27 പുലര്‍ച്ചെയാണ് മോഷണസംഘം കൃത്യം നടത്തിയത്. രാവിലെ 9 മണിയോടെ ഉടമ കട…