
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി വണ്ടാനം മെഡി കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്യാംജിത്ത് ആണ് നടുറോഡില്‍ സ്കൂട്ടര്‍ തടഞ്ഞ് ആരതിയെ തീ കൊളുത്തിയത്. ശ്യാംജിത്തും പൊള്ളലേറ്റ് മെഡി. കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…