കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക് ;ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്.സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന. പദ്ധതിയാണ് ‘തിരികെ സ്കൂളിൽ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് പ്രചാരണം. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ.അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി…