
ചിതറ സർവീസ് സഹകരണ ബാങ്കിന്റെ ഭരണം ഇടത് പക്ഷം ഏറ്റെടുക്കും
ചിതറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു സഹകരണ മുന്നണി വൻ ഭൂരിപക്ഷത്തിൽ എല്ലാ സീറ്റിലും വിജയിച്ചു. 4057 വോട്ടുകൾ നേടി ക്രമ നമ്പർ രണ്ടിൽ മത്സരിച്ച യു. അബ്ദുൽ ഹമീദ് റാവുത്തർ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ വ്യക്തിയായി. വോട്ടെണ്ണൽ മുതൽ ഇടതുമുന്നണി അവരുടെ മത്സരം ശക്തമായ ശക്തി കാണിച്ചു തുടങ്ങിയിരുന്നു. മറ്റ് മുന്നണികൾക്ക് ഒരു ഘട്ടത്തിലും വിജയിക്കാൻ സാധ്യതയില്ലത്ത സാഹചര്യമായിരുന്നു ഇന്ന് കാണാൻ കഴിഞ്ഞത്. 5300 വോട്ടുകൾ എണ്ണിയതിൽ മറ്റ് മുന്നണികൾക്കൊന്നും 600ൽ അധികം…