
പ്രഥമ ഗ്രാമസ്വരാജ് അവാർഡ് ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിലിന്
പൊതുപ്രവർത്തന രംഗത്തെ മാതൃകാപരമായ പ്രവർത്തനത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരത്തിന് കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ഇടയ്ക്കോട് വാർഡ് അംഗവുമായ മിനി സുനിൽ അർഹയായി. ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് പഠനകേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം . മാർച്ച് അവസാന വാരത്തിൽ അനുമോദനവും പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181