വീട്ടമ്മയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച തട്ടുകട ഉടമ പിടിയിൽ

വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച കേസിൽ തട്ടുകട ഉടമ അറസ്റ്റിൽ. കുട്ടികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തട്ടുകട ഉടമ തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് രാജൻ ഭവനിൽ ഡേവിഡിനെ (51) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിതയ്ക്കാണു പൊള്ളലേറ്റത്. കൂടെയത്തിയ സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളിൽ പഠിക്കുന്ന ഇരുവരുടെയും മക്കൾ തമ്മിലുള്ള…

Read More

കൊല്ലത്ത് 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിൽ

ഓപറേഷൻ ടാബ് എന്ന പേരില്‍ എക്‌സൈസ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്‌ഡില്‍ 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിലായി.മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം പുതുവല്‍ പുരയിടം നേതാജി നഗര്‍ 98 ല്‍ രാജീവ് (40), ഉദയമാര്‍ത്താണ്ഡപുരം കളീക്കല്‍ കടപ്പുറം വീട്ടില്‍ സ്റ്റീഫൻ മോറിസ് (29) എന്നിവരാണ്‌ അറസ്റ്റിലായത്. ഗോവയില്‍നിന്ന് അമ്ബതിനായിരത്തോളം രൂപ നല്‍കി വാങ്ങുന്ന ഗുളികകള്‍ നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുമ്ബോള്‍ രണ്ടു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഇവര്‍ എക്‌സൈസിനോട് പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് കൊല്ലത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

വീട്ടമ്മ മരിച്ചു. വൈകിട്ട് ആറോടെ കൊല്ലം മുട്ടക്കാവ് പള്ളിക്ക് സമീപമായിരുന്നു സംഭവം. പള്ളിവടക്കെട്ടിൽ ആമിന (45) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്കാണ് മതിൽ വീണത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെക്കൻ കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. തിരുവന്തപുരം ജില്ലയിൽ പല ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; വീടുകളിൽ വെള്ളം കയറി

അഞ്ചൽ കുളത്തുപ്പുഴ മേഖലയിൽ ആണ് മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചത് ശക്തമായ മഴയിൽ അഞ്ചൽ ഏരൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി.അഞ്ചൽ ആയൂർ റോഡിൽ അഞ്ചൽ വട്ടമൺ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കിഴക്കൻ മേഖലയിൽ പലയിടത്തും  റോഡിൽ വെള്ളം കയറി ഗതാഗതം താറുമാറായിവ്യാപകമായി കൃഷിയിടം   നശിച്ച അവസ്ഥയുമാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലത്ത് പത്ത് ലക്ഷം വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കിളികൊല്ലൂർ മുറിയിൽ ഷാജഹാൻ(42) വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വീട്ടിലായിരുന്നു പത്ത് ലക്ഷം…

Read More

കൊല്ലത്ത് ജവാനെ മർദ്ദിച്ച് മുതുകിൽ PFI എന്നെഴുതി ക്രൂരത

ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി വിവരം. കൊല്ലം കടയ്ക്കൽ ചാണപ്പാറയിലാണ് സംഭവം ഉണ്ടായത്. പട്ടാളക്കാരനെ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലത്ത് മദ്യമെന്ന് പറഞ്ഞ് കോള നൽകി പറ്റിച്ചയാളെ പിടികൂടി നാട്ടുകാർ

മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ കൊല്ലത്ത് പിടിയിൽ. മദ്യക്കുപ്പിയിൽ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേർന്ന് പിടികൂടിയത്.മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യം ഉണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും…

Read More

ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു

കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം. മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ദേവദാസ് ലോട്ടറി ടിക്കറ്റെടുത്ത് അജിത്തിന് സൂക്ഷിക്കാൻ കൊടുത്തിരുന്നു. ഇരുവരും പണം പങ്കിട്ടായിരുന്നു ലോട്ടറി…

Read More

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ് കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ്  ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം.  ഇന്ന്…

Read More

എൻ കെ പ്രേമചന്ദ്രന് മൂന്നാം ഊഴം

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് നേരത്തേ തയ്യാറെടുപ്പ് തുടങ്ങി ആര്‍എസ്പി. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു. എൻ.കെ.പ്രേമചന്ദ്രന് മൂന്നാം ഊഴം നൽകി മുന്നോട്ടുപോകാനാണ് തീരുമാനം. ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിന് കീഴിലെ ആദ്യ തെരഞ്ഞെടുപ്പിന്‍റെ ചിട്ടവട്ടങ്ങളാണ് ആര്‍എസ്‍പി ഇത്തവണ പതിവിലും നേരത്തേ തുടങ്ങിയത്. യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമെന്ന പ്രതീതിയുണ്ടെങ്കിലും ശക്തനായ എതിര്‍ സ്ഥാനാത്ഥിക്ക് വേണ്ടി ഇടതുമുന്നണി അന്വേഷണം തുടങ്ങിയതിനിടെയാണ് കാലേക്കൂട്ടിയുള്ള ഒരുക്കം. 2019ൽ കെ.എൻ.ബാലഗോപാലിനെ മലര്‍ത്തിയടിച്ച 1,48,869 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കുറയാതെയുള്ള വിജയമാണ് ലക്ഷ്യം. നിയമസഭാ, തദ്ദേശ…

Read More
error: Content is protected !!