ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെ ന്യൂസ് റിപ്പോർട്ടർക്ക് മർദ്ദനം

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ ഷാജഹാനെയാണ് കൊല്ലം കൂട്ടിക്കടയിൽ വച്ച് മർദ്ദിച്ചത്. മീഡിയ ഐഡികാർഡ് റിബ്ബൻ ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞു മുറുക്കുകയും . കഴുത്തിന്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അക്രമം. ന്യൂസ് കേരളം 24 എന്ന ഓൺലൈൺ മാധ്യമത്തിന്റെ ഉടമ കൂടിയാണ് ഷാജഹാൻ . സംഭവത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഏകമകൾ കാമുകനൊപ്പം ഒളിച്ചോടി, സൈനികനും ഭാര്യയും ജീവനൊടുക്കി; മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്

ഏകമകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏകമകൾ കാമുകനൊപ്പം ഒളിച്ചോടിയത്. മകൾ പോയതിനുശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച്‌ അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിള്ളയുടെ മരണം. ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്.മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ…

Read More

കൊല്ലത്ത് കഴിഞ്ഞ ദിവസം കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സൈക്കിളിൽ ചാടി കയറിയതിന് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു; നീതികേട് കാട്ടി പോലീസ്

കൊല്ലം ഉളിയ കോവിലിലാണ് സംഭവം കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോകാൻ നേരം സുഹൃത്ത് സൈക്കിളിൽ വരുന്നത് കണ്ട് കുട്ടി ചാടി കയറി എന്നാൽ കൊണ്ട് പോകാൻ തയ്യാറായില്ല . കുട്ടി ചാടി ഇറങ്ങിയ നേരം സൈക്കിൾ വീണു. പിറ്റേ ദിവസം സൈക്കിളിൽ വന്ന കുട്ടിയും കുട്ടിയുടെ പിതാവ് പ്രിജിത്തും എത്തി ഉളിയ കോവിൽ ക്ഷേത്രത്തിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്….

Read More

കൊല്ലത്ത് ആദ്യമായി  സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി വസ്തു ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിൽ പിടികൂടി

കൊല്ലം റൂറൽ ജില്ലയിൽ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലക്കുന്നിൽ 30 വയസ്സുളള അൽ സാബിത്  നെ 2 പൊതി കഞ്ചാവും 9 LSD(0.20 gm) സ്റ്റാമ്പുകളുമായി (Commercial quantity )കൊല്ലം റൂറൽ DANSAF ടീം  പിടികൂടി അഞ്ചൽ പോലീസിനെ ഏൽപ്പിച്ചു. കൊല്ലം റൂറൽ ജില്ലയിലെ ആദ്യത്തെ LSD STAMP കേസ് ആണ് ഇത്. DANSAF അംഗങ്ങൾ ആയ SI ജ്യോതിഷ് ചിറവൂർ ബിജു അഭിലാഷ് സജു എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇവരെ പിടികൂടിയത്. പിടികൂടിയ പ്രതി…

Read More

കടയ്ക്കൽ GVHSS  കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു

സമഗ്ര ശിക്ഷാ കേരളം LIFE 23 പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി SSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് LIFE 23. ഇതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾക്ക് ഡിസംബർ 27,28,29 തീയതികളിലായി നോൺ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ പ്രധാനമായും AGRICULTURE, ELECTRONICS MI വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

കൊല്ലം ജില്ല കേരളോത്സവത്തിന് തുടക്കമായി

കൊല്ലം ജില്ല കേരളോത്സവത്തിന് തുടക്കമായി. കൊല്ലം ജില്ലാ പഞ്ചായത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കലാ മത്സരങ്ങൾ കൊല്ലം കേന്ദ്രീകരിച്ചു കായിക മത്സരങ്ങൾ മത്സരങ്ങൾ ചാത്തന്നൂർ , കല്ലുവാതുക്കൽ കേന്ദ്രീകരിച്ചു നടക്കും മൂന്ന് ദിവസങ്ങളിലായി ആയിരത്തോളം കലാകായിക പ്രതിഭകൾ പങ്കെടുക്കും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കൊല്ലത്തെ തട്ടികൊണ്ടു പോകൽ കേസ്: മൂന്നു പേർ തമിഴ്‌നാട്ടിൽ കസ്‌റ്റഡിയിൽ

കൊല്ലം ഒയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്‌നാടി പുളിയറയിൽ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ മൂന്നു പുരുഷന്മാരാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് സൂചന. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലത്ത് ഇസ്രയേൽ യുവതി കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിൽ; ആക്രമിച്ചത് സുഹൃത്ത് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്

ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണു കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്‌റ്ററുമായ കൃഷ്ണചന്ദ്രനാണു സ്വത്വയെ ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വിവരം. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു….

Read More
error: Content is protected !!